വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്
റിയാദ് : വർഗ്ഗീയതയെ, വർഗ്ഗീയമായി ചേരി തിരിഞ്ഞല്ല നേരിടേണ്ടതെന്നും വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണെന്നും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎൽഎ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി പത്തൊൻപതാം വാർഷികാഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഗള്ഫിലെ മോഡേൺ മിഡിൽ ഈസ്ററ് ഇന്റർനാഷണൽ സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉത്‌ഘാടന ചടങ്ങിൽ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് ഒന്നര മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗം…










