സ: അനിൽകുമാറിന് സുൽത്താന യൂണിറ്റ് യാത്രയയപ്പ് നൽകി
യുണിറ്റ് ട്രഷറർ പ്രഭാകരൻ അനിൽകുമാറിന് ഉപഹാരം സമ്മാനിക്കുന്നു.ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന തിരുവനന്തപുരം അരുവിക്കര ഇരുമ്പ സ്വദേശി സ: അനിൽകുമാറിന് കേളി കലാസാംസ്കാരിക വേദി ബദിയ്യ ഏരിയ സുൽത്താന യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കേളി സുൽത്താന യുണിറ്റ് സെക്രട്ടറിയായിരുന്നു സ: അനിൽകുമാർ. മുസ്തഫ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ് ചടങ്ങിൽ പ്രശാന്ത് അധ്യക്ഷത വഹിച്ചു. യുണിറ്റ് ട്രഷറർ പ്രഭാകരൻ സ്വാഗതം പറഞ്ഞു. കേളി ബദിയ്യ ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി…









