റിയാദ് : കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായ സ: അബ്ദുൽ അസീസ് (50) എക്സിറ്റ് 30 ൽ കെട്ടിടം തകർന്നു വീണ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു.
റിയാദിലെ എക്സിറ്റ് മുപ്പതിലുള്ള റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത് . ഹോട്ടലിന്റെ പാരപ്പെറ്റ് തകര്‍ന്നു താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. അസീസിനോടൊപ്പം ഒരു തമിഴ്നാട് നാഗർകോവിൽ സ്വദേശിയും മരണപ്പെട്ടിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. ഒരു നില മാത്രമുള്ള ഹോട്ടലിന്റെ മുന്‍വശത്ത് താഴെ ചായ കുടിച്ചു കൊണ്ടിരിക്കുന്നവരാണ് അടിയില്‍ പെടുകയായിരുന്നു. ആലപ്പുഴ ജില്ല കായംകുളം സ്വദേശിയാണ് സ: അബ്ദുൽ അസീസ് . റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി