“പ്രതീക്ഷ 2026” പത്തനംതിട്ട ജില്ലാതല വിതരണം 2026 ഒക്ടോബർ 5 ന്

റിയാദ് കേളി കലാസാംസ്കാരിക വേദി “പ്രതീക്ഷ 2026” വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരങ്ങളുടെ പത്തനംതിട്ട ജില്ലാതല വിതരണം 2026 ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോന്നി സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി ഓഫീസായ സഖാവ് ശിവരാജൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കുകയാണ്. ബഹുമാനപ്പെട്ട കോന്നി എം.എൽ.എ അഡ്വ. കെ. യു. ജനീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. സി.പി.ഐ.(എം) കോന്നി ഏരിയാ സെക്രട്ടറി സഖാവ് ശ്യാംലാൽ, കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ജോർജ്ജ് വർഗ്ഗീസ്…

വര്‍ണ്ണോത്സവം – കേളി മുസാഹ്‌മിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുസാഹ്‌മിയ ഏരിയയുടെ നേതൃത്വത്തിൽ അൽ ഗുവയ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഏരിയയിലെ നാല് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം മറ്റ് ഏരിയകളിൽ നിന്നുള്ളവരും ഗുവയ്യ പ്രദേശത്തെ മലയാളികളും ആഘോഷത്തിൽ പങ്കാളികളായി. സാംസ്‌കാരിക സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷനായി. കേളി രക്ഷാധികാരി കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ…