പ്രവാസികളെ പിഴിയുന്ന നോർക്ക കെയർ! യു.ഡി.എഫ് സർക്കാരിന്റെ പകൽക്കൊള്ള.

പ്രവാസികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കുക. നോര്‍ക്ക കെയര്‍ പ്രീമിയങ്ങള്‍ പഴയ നിരക്കില്‍ ആക്കുക. പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത് റിയാദ് കേളി സ്വകാര്യ കമ്പനികൾ 10 ലക്ഷം പരിരക്ഷയ്ക്ക് ₹22,000 രൂപയില്‍ താഴെ ഈടാക്കുമ്പോഴാണ് പകുതി കവറേജിന് നോർക്കയുടെ ഈ തീവെട്ടി കൊള്ള!പ്രവാസികളെ പിഴിയുന്ന നോർക്ക കെയർ! യു.ഡി.എഫ് സർക്കാരിന്റെ പകൽക്കൊള്ള. പ്രവാസികളുടെ വിയർപ്പിന് വിലയിടാൻ നോർക്കയെ കച്ചവടസ്ഥാപനമാക്കി മാറ്റി യു.ഡി.എഫ് സർക്കാർ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവാസികളോട് കാട്ടുന്നത് കൊടും വഞ്ചനയാണ്. ഇന്ന്…

കാവലാകേണ്ട നോര്‍ക്ക കെയറിന് കെയറില്ല; ഉറപ്പില്ലാതെ നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ്

പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത് — കേളി റിയാദ്: എൽഡിഎഫ് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി ഒക്ടോബർ 30ന് അവസാനിക്കാനിരിക്കെ, പദ്ധതി പുതുക്കുന്നതിൽ യുഡിഎഫ് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിൽ കേളി കലാസാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഇൻഷുറൻസ് പരിരക്ഷ തുടരാൻ നടപടി സ്വീകരിക്കണമെന്ന് കേളി ആവശ്യപ്പെട്ടു. ലോക കേരളസഭയിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ചും വിവിധ…

കേളി കുടുംബവേദി Breast Cancer Awareness Session ഒക്ടോബര്‍ 30ന് ഷോലമാളില്‍

കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന Breast Cancer Awareness Session-ലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. 💕 സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ആരോഗ്യകരമായ ജീവിതത്തിലേക്ക് കൈകോർക്കുന്നതിനുമായി ഈ ബോധവൽക്കരണ സെഷനിൽ പങ്കുചേരാം. 👩‍⚕️ Session Led By 🔹 Dr. Mona Lisa G. David – General Medicine 🔹 Dr. Jasmine Abdul Khadar – Specialist, Pediatrics 📅 Date: Friday, 30 October 2026 ⏰…

ശരീരം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനൽകി സഫ്‌ദർ ഹാഷ്മി; കേളിയുടെ ആദരാഞ്ജലി

റിയാദ്: മരണത്തിലും മാനവികതയുടെയും ശാസ്ത്രബോധത്തിന്റെയും ഉദാത്ത മാതൃകയായി സഫ്‌ദർ ഹാഷ്മി. തന്റെ ചേതനയറ്റ ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകണമെന്ന 21-ാം വയസ്സിലെ സഫ്‌ദറിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. മുൻ കേളി അംഗവും കേളി സെന്റർ യൂണിറ്റ് മുൻ ട്രഷററുമായ സഖാവ് അബ്ദുൽ മജീദിന്റെയും ഷെഫീനയുടെയും മകനാണ് സഫ്‌ദർ ഹാഷ്മി. എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോസാർക്കോമ (Osteosarcoma) എന്ന അർബുദത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി.) ഉൾപ്പെടെയുള്ള ആശുപത്രികളിൽ…

പ്രതീക്ഷ 2026 എറണാകുളം ജില്ല വിതരണം ഒക്ടോബർ 24 ശനിയാഴ്ച

🎓പ്രതീക്ഷ 2026 – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം | എറണാകുളം ജില്ല കേളി കലാസാംസ്കാരിക വേദി, റിയാദ് പ്രതീക്ഷ 2026 – Keli Educational Inspiration Award 2026 എറണാകുളം ജില്ലാതല പരിപാടി 2026 ഒക്ടോബർ 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ലെനിൻ സെന്ററിൽ വെച്ച് നടക്കുന്നു. 🌟 ഉദ്ഘാടനം: സ. എസ്. സതീഷ്, സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി. ഈ പുരസ്‌കാരദാന ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. 📞 കൂടുതൽ വിവരങ്ങൾക്ക്…

കേളി ബത്ഹ ഏരിയ ഓണോത്സവം 2026 മാറ്റിവെക്കുന്നു

അറിയിപ്പ് – – — – — – — – കേളി ബത്ഹ ഏരിയ ഓണാഘോഷം – ഓണോത്സവം 2026 താൽക്കാലികമായി മാറ്റിവെക്കുന്നു കേളി ബത്ഹ ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഓണാഘോഷം – ഓണോത്സവം 2026 താൽക്കാലികമായി മാറ്റിവെക്കാൻ സംഘാടക സമിതി തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ ഏകദേശം 80 ശതമാനത്തോളം പൂർത്തിയായ സാഹചര്യത്തിലാണ് സൗദിയിൽ പെട്ടെന്നുണ്ടായ പ്രത്യേക സാഹചര്യങ്ങൾ മൂലം ഉദ്ദേശിച്ച രീതിയിൽ പരിപാടി നടത്താൻ നിലവിൽ സാധിക്കാത്ത അവസ്ഥ…

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം കൊല്ലം ജില്ല വിതരണം ഒക്ടോബർ 18 ന്

🎓 പ്രതീക്ഷ 2026 – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം | കൊല്ലം ജില്ല കേളി കലാസാംസ്കാരിക വേദി, റിയാദ് സംഘടിപ്പിക്കുന്ന പ്രതീക്ഷ 2026 – Keli Educational Inspiration Award 2026 കൊല്ലം ജില്ലാതല പരിപാടി 2026 ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കൊല്ലം പോളയത്തോട് എൻ.എസ്. ഭവനിൽ വെച്ച് നടക്കുന്നു. 🌟 ഉദ്ഘാടനം: സ. എം.എം. ഷാജഹാൻ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം. 📞 കൂടുതൽ വിവരങ്ങൾക്ക്: – സ. ദസ്തക്കിൻ…

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം പാലക്കാട് ജില്ല വിതരണം ഒക്ടോബർ 18 ന്

🎓 പ്രതീക്ഷ 2026 – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം | പാലക്കാട് ജില്ല കേളി കലാസാംസ്കാരിക വേദി, റിയാദ് സംഘടിപ്പിക്കുന്ന പ്രതീക്ഷ 2026 – Keli Educational Inspiration Award 2026 പാലക്കാട് ജില്ലാതല പരിപാടി 2026 ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു. 🌟 ഉദ്ഘാടനം: സ. നന്ദകുമാർ, സിപിഐ(എം) ചെർപ്പുളശ്ശേരി ഏരിയ സെക്രട്ടറി. 📞 കൂടുതൽ വിവരങ്ങൾക്ക്: – സ. അലി പട്ടാമ്പി – 94954 09866 – സ.…

കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം മലപ്പുറം ജില്ല വിതരണം ഒക്ടോബർ 18 ന്

🎓 പ്രതീക്ഷ 2026 – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം | മലപ്പുറം ജില്ല കേളി കലാസാംസ്കാരിക വേദി, റിയാദ് സംഘടിപ്പിക്കുന്ന പ്രതീക്ഷ 2026 – Keli Educational Inspiration Award 2026 മലപ്പുറം ജില്ലാതല പരിപാടി 2026 ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇ.എം.എസ് മന്ദിരത്തിൽ വെച്ച് നടക്കുന്നു. 🌟 ഉദ്ഘാടനം: സ. വി.പി. അനിൽ സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറി. സാന്നിധ്യം: – സ. ബി. മുഹമ്മദ്റസാഖ് — സിപിഐ(എം) മലപ്പുറം…

ഡോ. അൽ അമീൻ കെ.പി.ക്ക് റിയാദ് കേളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

🎓 അഭിനന്ദനങ്ങൾ ഡോ. അൽ അമീൻ കെ.പി.! 💐 എറണാകുളത്തെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (SNIMS) ൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ കേളി നസീം ഏരിയ സനയ യൂണിറ്റ് അംഗമായ സ: അബ്ദുൽ സത്താർ പി.വി.യുടെ മകൻ ഡോ. അൽ അമീൻ കെ.പി.ക്ക് റിയാദ് കേളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കഠിനാധ്വാനവും ആത്മാർപ്പണവും കൊണ്ട് നേടിയ ഈ വിജയം കുടുംബത്തിനും സുഹൃത്തുക്കൾക്കും നാടിനും അഭിമാന നിമിഷമാണ്. ഭാവിയിൽ ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ…