കേളി സൈബര്‍ വിംഗിന്റെ വാട്സാപ്പ് /മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ മാറുന്നു.
കേളി സൈബര്‍ വിംഗിന്റെ വാട്സാപ്പ് /മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ മാറുന്നു. പുതിയ നമ്പര്‍ : +966 53 509 2123 കേളി സൈബര്‍ വിംഗുമായി ചാറ്റ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക
കേളി സൈബര്‍ വിംഗിന്റെ വാട്സാപ്പ് /മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ മാറുന്നു. പുതിയ നമ്പര്‍ : +966 53 509 2123 കേളി സൈബര്‍ വിംഗുമായി ചാറ്റ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക
കേളി കലാസാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും. കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ സര്‍ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേളി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കഥ – കവിത – കാര്‍ട്ടൂണ്‍ രചനാ മത്സരം. രചനകള്‍ അയക്കേണ്ട അവസാന തീയതി: 25 ജൂലൈ 2021 നിബന്ധനകള്‍ കാര്‍ട്ടൂണ്‍ : പേനയോ പെന്‍സിലോ ഉപയോഗിച്ച് ഒരു പേജില്‍ ഒതുങ്ങി നില്ക്കുന്നതാകണം. കവിത: ഒരു പേജില്‍ കവിയാത്ത രചനകള്‍ ടൈപ്പ് ചെയ്തോ, എഴുതി തയ്യാറാക്കിയോ അയക്കാവുന്നതാണ്…
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് താദിഖിൽ രൂപീകരിച്ചു. കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും മുഖ്യലക്ഷ്യമാക്കി 2001ൽ രൂപം കൊണ്ട കേളി, സൗദി അറേബ്യയിലെ റിയാദിലും സമീപ പ്രവിശ്യകളിലുമായി 75 യൂണിറ്റുകളുമായി പ്രവർത്തിച്ച് വരികയാണ്. മലാസ് ഏരിയയിലെ ഏഴാമതും കേളിയുടെ എഴുപത്തി ആറാമത് യുണിറ്റുമായാണ് താദിഖിലെ യൂണിറ്റ് രൂപീകരിക്കപ്പെട്ടത്. ജൂൺ 18നു താദിഖിൽ നടന്ന യൂണിറ്റ് രൂപീകരണ ജനറൽബോഡി യോഗത്തിൽ…
കേളി ഉമ്മുൽഹമാം ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്ന ആയിരുന്ന സ: ജ്യോതി പ്രകാശിന്റെ കുടുംബ സഹായ ഫണ്ട് ഏഴാംകുളത്തുള്ള ജനനി പാലിയേറ്റീവ് സെന്ററിൽ വെച്ച് 27/06/2021ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സി.പി.ഐ (എം) പത്തനംതിട്ട ജില്ലാസെക്രട്ടറി സ: കെ.പി. ഉദയഭാനു കൈമാറുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സ: ഷാജഹാൻ പാടം – Mob: 8590 960 840
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചു കണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന അബ്ബാസിനെ നെഞ്ചുവേദനയെത്തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒൻപത് ദിവസത്തോളം വെൻറ്റിലേറ്ററിൽ കഴിയുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. അബ്ബാസിന്റെ കുടുബത്തിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം അൽ ഹൈർ റോഡിലെ മൻസൂറിയ മക്ബറയിലാണ് ഖബറടക്കം നടന്നത്. കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരും കേളി…
സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന മരണങ്ങൾ ആവർത്തിക്കപ്പെടുന്നത് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന് അപമാനകാരമാണെന്നും അത് ആവർത്തിക്കുന്നത് തടയാൻ സർക്കാരും ഉത്തരവാദപ്പെട്ടവരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേളി കലാസാംസ്കാരിക വേദിയുടെ കുടുംബ കൂട്ടായ്മയായ കേളി കുടുംബവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും അക്ഷരാർത്ഥത്തിൽ നമ്മളെയെല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും അതിന്റെ പേരിൽ പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഇതൊരു സാമൂഹിക വിപത്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്…
ഫോട്ടോ : നാസർ പൊന്നാനിയോടൊപ്പം നിധിൻ റിയാദ് എയർപോർട്ടിൽ അൽഖർജിൽ വെച്ചുണ്ടായ വാഹനാപകത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം ജില്ലയിലെ കരിക്കോട് ചാത്തനാംകുളം സ്വദേശി നിധിനെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. നിധിനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സുഹൃത്തായ തമിഴ്നാട് സ്വദേശി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മറ്റൊരു സുഹൃത്തായ ആലപ്പുഴ സ്വദേശി രഞ്ജിത്തിനെ തുടർ ചികിത്സാർത്ഥം കേളിയുടെ സഹായത്തോടു കൂടിത്തന്നെ നാട്ടിലെത്തിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ…
കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ വാദി ലബന് യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ് ഷാന്‍ (34), ജീവിതപങ്കാളി ഹസീന (30) എന്നിവര്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. തൃശ്ശൂർ ജില്ല കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് സ്വദേശികളാണ്. കൊടുങ്ങല്ലൂര്‍ പാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കണ്ടെയിനര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലിപ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി
റിയാദ് : കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്സിൻ കൂടി നൽകുവാൻ തീരുമാനിച്ചു. കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പ്രവാസികൾക്കാവും വിധം സഹായിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി വാക്സിനുകൾക്കുള്ള തുക കേരള സർക്കാറിനെ ഏൽപ്പിക്കാൻ കേളി തുടക്കമിട്ടത്. വൻകോർപ്പറേറ്റുകളേയും മരുന്ന് കമ്പനികളേയും സഹായിക്കാൻ കോവിഡ് വാക്സിന്റെ വിതരണത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട തെറ്റായ നയം…
റിയാദ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഞ്ജയന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ മക്രേരി സ്വദേശിയായ സഞ്ജയൻ കഴിഞ്ഞ എട്ടു വർഷമായി പാണ്ട സൂപ്പർ മാർക്കറ്റിന്റെ ലോജിസ്റ്റിക് വിഭാഗത്തിൽ വർക്ക്ഷോപ്പ് കോർഡിനേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് വിജയ രാഘവൻ അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി…