ശരീരം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനൽകി സഫ്ദർ ഹാഷ്മി; കേളിയുടെ ആദരാഞ്ജലി
റിയാദ്: മരണത്തിലും മാനവികതയുടെയും ശാസ്ത്രബോധത്തിന്റെയും ഉദാത്ത മാതൃകയായി സഫ്ദർ ഹാഷ്മി. തന്റെ ചേതനയറ്റ ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകണമെന്ന 21-ാം വയസ്സിലെ സഫ്ദറിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. മുൻ കേളി അംഗവും കേളി സെന്റർ യൂണിറ്റ് മുൻ ട്രഷററുമായ സഖാവ് അബ്ദുൽ മജീദിന്റെയും ഷെഫീനയുടെയും മകനാണ് സഫ്ദർ ഹാഷ്മി. എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോസാർക്കോമ (Osteosarcoma) എന്ന അർബുദത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി.) ഉൾപ്പെടെയുള്ള ആശുപത്രികളിൽ…










