നിയമക്കുരുക്കിൽ പെട്ട പ്രവാസിയെ റിയാദ് കേളി നാട്ടിൽ എത്തിച്ചു
റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ ഹൗസ് ഡ്രൈവർ വിസയിൽ വന്ന് റബുവ്വ, ഖലീജിയയിൽ ജോലി ചെയ്ത് വരവേ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് (പണമിടപാടിൽ ജാമ്യം നിന്നു) ഇഖാമ “മത് ലൂബ് ” ആവുകയും, അതുമൂലം ഇക്കാമ പുതുക്കാൻ കഴിയാതെ വരികയും ചെയ്തപ്പോൾ സ്പോൺസറും കയ്യൊഴിഞ്ഞ തിരുവനന്തപുരം, വർക്കല, നടയറ സ്വദേശിയായ യൂനിസ് കുഞ്ഞ് നാസറിനെ കേളി കലാ സാംസ്കാരിക വേദി, ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. 5 വർഷത്തോളമായി പല മാർഗ്ഗങ്ങളിലൂടെയും ശ്രമിച്ചെങ്കിലും ഇഖാമ പുതുക്കാനോ,…