കേളി സ: ഫൈസൽ പറമ്പൻ കുടുംബ സഹായം കൈമാറി
കേളി മുൻ പ്രസിഡന്റ് ഷമീർ കുന്നുമ്മൽ കുടുംബ സഹായ വിതരണ ചടങ്ങിൽ സംസാരിക്കുന്നു ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ട കേളി പ്രവർത്തകനായ സ: ഫൈസൽ പറമ്പന്റെ കടുംബത്തെ സഹായിക്കാൻ കേളി കലാസാംസ്കാരിക വേദി സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് കൈമാറി. കേളി ബത്ഹ ഏരിയയിലെ അത്തിക്ഹ യൂണിറ്റ് അംഗമായിരുന്ന ഫൈസൽ, മലപ്പുറം ചെമ്മാട് സ്വദേശിയായിരുന്നു. കേളി അംഗങ്ങളായിരിക്കെ മരണപ്പെടുന്ന പ്രവർത്തകരുടെ കുടുംബങ്ങൾക്ക്, കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ടാണ് കുടുംബ സഹായമായി വിതരണം ചെയ്യുന്നത്. 2003…