ബദിയ ഏരിയ വാദി ലബന് യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ് ഷാന്‍ മരണപ്പെട്ടു
കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ വാദി ലബന് യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ് ഷാന്‍ (34), ജീവിതപങ്കാളി ഹസീന (30) എന്നിവര്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. തൃശ്ശൂർ ജില്ല കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് സ്വദേശികളാണ്. കൊടുങ്ങല്ലൂര്‍ പാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കണ്ടെയിനര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലിപ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി