കോവിഡ്-19 : ലോക്ക്ഡൗണില്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ച് കേളി ഹെല്‍പ്പ് ഡെസ്ക്ക്
റിയാദ്: മഹാമാരിയായ കോവിഡ്-19 ന്റെ പ്രതിരോധാര്‍ത്ഥം സൗദി സര്‍ക്കാര്‍ കൈക്കൊണ്ട സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികളുടെ സഹായത്തിനായി ആരംഭിച്ച കേളി ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു. പലവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഫോണ്‍ കോളുകളാണ് വിവിധ മേഖലകളില്‍ നിന്ന് ഹെല്പ് ഡെസ്ക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ഒട്ടുമിക്ക വ്യവസായ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്തതുമൂലം നിരവധി തൊഴിലാളികളാണ് ജോലിയും ശമ്പളവുമില്ലാതെ ലേബര്‍ ക്യാമ്പുകളിലും…