സ: ജ്യോതിപ്രകാശ് അനുശോചന യോഗം സംഘടിപ്പിച്ചു.
കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ വൈസ് പ്രസിഡന്റ് ആയിരിക്കെ മരണപ്പെട്ട സ: ജ്യോതിപ്രകാശ് അനുശോചന യോഗം മാര്‍ച്ച് 5 വെള്ളിയാഴ്ച സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് സ: ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ ഏരിയ സെക്രട്ടറി സ: ഒ. പി. മുരളി ആമുഖ പ്രഭാഷണം നടത്തി. സ: ജോസ്സൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി കേളി വൈസ് പ്രസിഡന്റ് സ: പ്രഭാകരൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് രാജ്, സഖാക്കള്‍ നൗഫൽ, അൻസാർ, കലാം,…