സഫാമക്ക കപ്പ് അഞ്ചാമത് ഇന്റർ കേളി ഫുട്ബോൾ; ട്രോഫികൾ വിതരണം ചെയ്തു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പത്തൊൻപതാം വാർഷികത്തിന്റെ ഭാഗമായി നടന്ന സഫാമക്ക ട്രോഫികൾക്ക് വേണ്ടിയുള്ള അഞ്ചാമത് ഇന്റർകേളി ഏകദിന ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബഗ്ലഫിലെ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ ‘കേളിദിനം 2020′ ന്റെ വേദിയിൽ മുഖ്യാതിഥി എം സ്വരാജ് എം എൽ എ യുടെ സാന്നിദ്ധ്യത്തിലാണ് ട്രോഫികൾ വിതരണം ചെയ്തത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത അൽഖർജ് ഏരിയയിലെ ഷാഫിക്ക് കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മലും, മികച്ച ഗോൾകീപ്പറായി…