മാജിദ ഷാജഹാനും കുട്ടികൾക്കും കേളി കുടുംബവേദി യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന മാജിദ ഷാജഹാൻ, മക്കളായ സപ്ന ഷാജഹാൻ, ജസ്ന ഷാജഹാൻ എന്നിവർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കുടുംബവേദിയുടെ സെക്രട്ടറിയായ മാജിദ ഷാജഹാനും കുടുംബവേദി പ്രവർത്തകരായ സപ്നയും ജസ്നയും കേളിയുടെയും കുടുംബവേദിയുടേയും കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മികവു പുലർത്തിയിരുന്ന സപ്നയും ജസ്നയും കേളിയുടെ യുവജനോൽസവ വേദികളിലെയും മറ്റു സാംസ്കാരിക പരിപാടികളിലെയും നിറസാന്നിദ്ധ്യമായിരന്നു. സുലൈ…