കലയുടെ നിറവിൽ, ഒരുമയുടെ ആഘോഷം. കേളിദിനം 2027.

കലയുടെ നിറവിൽ, ഒരുമയുടെ ആഘോഷം; കേളിദിനം 2027 കലയുടെ നിറവിൽ, ഒരുമയുടെ ആഘോഷം. കേളിദിനം 2027. റിയാദിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയായ കേളി കലാസാംസ്കാരിക വേദിയുടെ വാർഷികാഘോഷം കേളിദിനം 2027 ജനുവരി ഒന്നിന് മലാസിലെ ഷോല മാളിലുള്ള ഗ്രാൻഡ് ഹാളിൽ ആഘോഷപൂർവം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ തനതായ നാടൻ കലാരൂപങ്ങളും വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും സംഗീതപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. നാടിന്റെ സാംസ്കാരിക പൈതൃകവും പ്രവാസികളുടെ സർഗാത്മകതയും ഒരുമിക്കുന്ന ഈ…

കേളി കുടുംബവേദി Breast Cancer Awareness Session ഒക്ടോബര്‍ 30ന് ഷോലമാളില്‍

കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന Breast Cancer Awareness Session-ലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. 💕 സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ആരോഗ്യകരമായ ജീവിതത്തിലേക്ക് കൈകോർക്കുന്നതിനുമായി ഈ ബോധവൽക്കരണ സെഷനിൽ പങ്കുചേരാം. 👩‍⚕️ Session Led By 🔹 Dr. Mona Lisa G. David – General Medicine 🔹 Dr. Jasmine Abdul Khadar – Specialist, Pediatrics 📅 Date: Friday, 30 October 2026 ⏰…

കേളി കുടുംബവേദി അംഗം സ: മിനി അനൂപിന്റെ മാതാവ് ഏലിയാമ്മ പി. തോമസ് നിര്യാതയായി.

കേളി കുടുംബവേദി അംഗം സ: മിനി അനൂപിന്റെ മാതാവ് ഏലിയാമ്മ പി. തോമസ് (69) നിര്യാതയായി. പത്തനംതിട്ട ജില്ല, കുമ്പഴ സ്വദേശിയാണ്. കേളി ഒലയ ഏരിയ ഒലയ യൂണിറ്റ് അംഗം സ: അനൂപിന്റെ ഭാര്യാമാതാവാണ്. പ്രിയ മാതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെയും കേളി കുടുംബവേദിയുടെയും ആദരാഞ്ജലി Contact # +91 623 539 3980

ആര്‍. രമ്യക്ക് കേളിയുടെയും കേളി കുടുബവേദിയുടെയും ഒരായിരം അഭിനന്ദനങ്ങള്‍.

ലണ്ടൻ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും നെബോ എൻവയോൺമെന്റൽ മാനേജ്മെന്റ് ഇന്റർനാഷണൽ ഡിപ്ലോമയിൽ ഡിസ്റ്റിങ്ങ്ക്ഷനും, 2026 ലെ ബെസ്റ്റ് കാൻഡിഡേറ്റ് അവാർഡും കരസ്ഥമാക്കി കേളി കുടുംബവേദി അംഗം ആര്‍. രമ്യ. ഒലയ്യ രക്ഷാധികാരി സമിതി അംഗം മജീഷ് ജീവിതപങ്കാളിയാണ്. പ്രിയ സഖാവിന് കേളിയുടെയും കേളി കുടുബവേദിയുടെയും ഒരായിരം അഭിനന്ദനങ്ങള്‍.

വര്‍ണ്ണോത്സവം – കേളി മുസാഹ്‌മിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുസാഹ്‌മിയ ഏരിയയുടെ നേതൃത്വത്തിൽ അൽ ഗുവയ്യയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഏരിയയിലെ നാല് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം മറ്റ് ഏരിയകളിൽ നിന്നുള്ളവരും ഗുവയ്യ പ്രദേശത്തെ മലയാളികളും ആഘോഷത്തിൽ പങ്കാളികളായി. സാംസ്‌കാരിക സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷനായി. കേളി രക്ഷാധികാരി കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ…

കേളി ഉമ്മുല്‍ഹമാം ഒന്നിച്ചൊരോണം 2026 – Video Highlights

കേളി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം .. ഒന്നിച്ചൊരോണം 2026 – Highlights #keliRiyadh #Onam #Onam2026 ▶ Watch on Facebook “`

സ്ത്രീധന പീഡന മരണങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കരുത് : കേളി കുടുംബവേദി

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന മരണങ്ങൾ ആവർത്തിക്കപ്പെടുന്നത് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന് അപമാനകാരമാണെന്നും അത് ആവർത്തിക്കുന്നത് തടയാൻ സർക്കാരും ഉത്തരവാദപ്പെട്ടവരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ കൂട്ടായ്മയായ കേളി കുടുംബവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും അക്ഷരാർത്ഥത്തിൽ നമ്മളെയെല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും അതിന്റെ പേരിൽ പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഇതൊരു സാമൂഹിക വിപത്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്…

കേളി കുടുംബവേദിയുടെ സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ് മാർച്ച് 6ന്

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ വനിതാ കൂട്ടായ്മയായ കേളി കുടുംബവേദി, സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പും സ്തനാർബുദത്തെ കുറിച്ചുള്ള സംശയ നിവാരണ സെമിനാറും സംഘടിപ്പിക്കുന്നു. മാർച്ച് 6ന് വെള്ളിയാഴ്ച സഫാമക്ക പോളി ക്ലിനിക്കിൽ ഒരു മണിക്കാരംഭിക്കുന്ന ക്യാമ്പിന് ക്ലിനിക്കിലെ ഡോക്ടർമാരായ രഹാന, അറീജ്‌ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് ആറിന് ഒരു മണിക്ക് ക്ലിനിക്കിൽ എത്തിച്ചേരണമെന്ന് കുടുംബവേദി ഭാരവാഹികൾ അറിയിച്ചു. സ്തനാർബുദത്തെ സംബന്ധിച്ച സംശയ…

കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു

ഫോട്ടോ : കേളി കുടുംബ വേദി നടത്തിയ കുടുംബസംഗമത്തിൽ നിന്നും റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാൻ ഇസ്‌തിരാഹിൽ നടന്ന പരിപാടിയിൽ നിരവധി വിനോദ മത്സരങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങൾക്കും കുട്ടികൾക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടന്നത്. വർഷാന്ത പരീക്ഷകളുടെ പഠനഭാരമൊക്കെ മറന്ന് കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച കുട്ടികൾ സംഗമ സായാഹ്നം അവിസ്മരണീയമാക്കി. കുട്ടികൾക്കു വേണ്ടി…