ഇടതുപക്ഷ തുടര്‍ഭരണം ഉറപ്പാക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളുമായി റിയാദ് കേളി
റിയാദ് : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രവാസ ലോകത്ത് കേളിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോകകേരള സഭാംഗവുമായ കെപിഎം സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ എന്നിവര്‍ അറിയിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നിശ്ചയദാര്‍ഡ്യത്തോടെ അതിജീവിച്ച് കേരളത്തിന്റെ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിനും നാടിന്റെ സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച ഇടതുപക്ഷ…