കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു
ഫോട്ടോ : കേളി കുടുംബ വേദി നടത്തിയ കുടുംബസംഗമത്തിൽ നിന്നും റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാൻ ഇസ്‌തിരാഹിൽ നടന്ന പരിപാടിയിൽ നിരവധി വിനോദ മത്സരങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങൾക്കും കുട്ടികൾക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടന്നത്. വർഷാന്ത പരീക്ഷകളുടെ പഠനഭാരമൊക്കെ മറന്ന് കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച കുട്ടികൾ സംഗമ സായാഹ്നം അവിസ്മരണീയമാക്കി. കുട്ടികൾക്കു വേണ്ടി…