കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റി – സ്റ്റാർ ഹെൽത്ത് – സൗജന്യ മെഡിക്കൽ ക്യാമ്പ്
കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റി സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 9 വെള്ളിയാഴ്ച നടക്കുന്നു. മൻസൂറയിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ മലയാളി മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, രക്തസമ്മർദ്ദം,…










