മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വിലക്കിയ കേന്ദ്ര നടപടി പ്രതിഷേധാർഹം : കേളി
റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് വിലക്കിയ കേന്ദ്രസർക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്കാരിക വേദി. കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാർഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെ തുടർന്ന് ഗൾഫ് മേഖലയിലുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുകയാണെന്നും ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനസർവ്വീസുകളെല്ലാം റദ്ദാക്കിയത്…